12:21am 21 October 2026
NEWS
തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
13/01/2025  01:42 PM IST
nila
തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.  വള്ളംകുളം നന്നൂർ കിഴക്കേ വയൽപറമ്പിൽ അലീന മോഹനാണ് (17) മരിച്ചത്. കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച അലീന. മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്.

അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. അയൽവാസികൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ കിടപ്പുമുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. മരണത്തിൽ ദുരൂഹത ഇല്ലെന്നാണു തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img